25 April Thursday

മധ്യപ്രദേശ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ 
ഒബിസി സംവരണമാകാം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


ന്യൂഡൽഹി
മധ്യപ്രദേശ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം അനുവദിച്ച്‌ സുപ്രീംകോടതി. സംവരണം പാടില്ലെന്ന ഇടക്കാല ഉത്തരവ്‌ ഭേദഗതി വരുത്തിയാണ് പുതുക്കിയ നിർദേശം തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയത്‌. സംസ്ഥാന പിന്നാക്ക കമീഷൻ നൽകിയ റിപ്പോർട്ടിൽ കോടതി സംതൃപ്‌തി അറിയിച്ചു. സംസ്ഥാനത്ത്‌ മണ്ഡലപുനർനിർണയം പൂർത്തിയാക്കി വിജ്ഞാപനമിറക്കിയതും പരിഗണിച്ചാണ്‌ ജസ്റ്റിസ്‌ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌. കമീഷൻ സംസ്ഥാനത്തെ 20,000 തദ്ദേശ സ്ഥാപനത്തിലും ഏർപ്പെടുത്തിയ സംവരണ വിവരങ്ങൾ കോടതിയെ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top