മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പ്‌: 27 ശതമാനം ഒബിസി സംവരണത്തിന്‌ സ്‌റ്റേ



ന്യൂഡൽഹി മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പിൽ മറ്റ്‌ പിന്നോക്കവിഭാഗക്കാർക്ക്‌ (ഒബിസി) 27 ശതമാനം സംവരണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പുറപ്പെടുവിച്ച ഓർഡിനൻസ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ്‌ സ്‌റ്റേ ചെയ്‌തത്‌. ആവശ്യമായ പഠനം നടത്താതെയാണ്‌ നടപടിയെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. തദ്ദേശഭരണത്തിൽ പിന്നോക്കവിഭാഗക്കാരുടെ പ്രാതിനിധ്യത്തെക്കുറിച്ച്‌ ആധികാരികമായ കണക്കും ശേഖരിച്ചില്ല. പ്രാഥമിക നടപടിപോലും പൂർത്തിയാക്കാതെ എങ്ങനെ സംവരണം അനുവദിക്കുമെന്നും കോടതി ചോദിച്ചു. Read on deshabhimani.com

Related News