19 April Friday

മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പ്‌: 27 ശതമാനം ഒബിസി സംവരണത്തിന്‌ സ്‌റ്റേ

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

ന്യൂഡൽഹി
മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പിൽ മറ്റ്‌ പിന്നോക്കവിഭാഗക്കാർക്ക്‌ (ഒബിസി) 27 ശതമാനം സംവരണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പുറപ്പെടുവിച്ച ഓർഡിനൻസ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ്‌ സ്‌റ്റേ ചെയ്‌തത്‌. ആവശ്യമായ പഠനം നടത്താതെയാണ്‌ നടപടിയെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

തദ്ദേശഭരണത്തിൽ പിന്നോക്കവിഭാഗക്കാരുടെ പ്രാതിനിധ്യത്തെക്കുറിച്ച്‌ ആധികാരികമായ കണക്കും ശേഖരിച്ചില്ല. പ്രാഥമിക നടപടിപോലും പൂർത്തിയാക്കാതെ എങ്ങനെ സംവരണം അനുവദിക്കുമെന്നും കോടതി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top