വന്‍ സുരക്ഷയൊരുക്കി 
ജ്ഞാൻവാപി പള്ളിയില്‍ സര്‍വേ



ലഖ്നൗ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാൻവാപി മസ്ജിദിൽ കോടതി നിർദേശിച്ച സർവേയും ചിത്രീകരണവും ഇന്നും തുടരും. ശനിയാഴ്ച നാലു മണിക്കൂറോളം പള്ളിയിൽ സർവേ നടത്തി.  1500-ലധികം പൊലീസുകാരെ നിയോ​ഗിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാ​ഗമായി ജ്ഞാൻവാപി സമുച്ചയത്തിന് 500 മീറ്റർ ദൂരത്തിൽ ആള്‍ സഞ്ചാരം തടഞ്ഞു. എല്ലാ കക്ഷികളും അഭിഭാഷകരും കോടതി കമീഷണർമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും സന്നിഹിതരായി. സ്ഥലപരിശോധന പകുതി പൂര്‍ത്തിയായെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേട്ട്‌ കൗശൽ രാജ് ശർമ പറഞ്ഞു. Read on deshabhimani.com

Related News