അയോധ്യ ഭൂമിപൂജ: ചാനലുകൾക്ക്‌ കർശന ഉപാധികൾ



ന്യൂഡൽഹി അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‌ തുടക്കം കുറിക്കുന്ന ഭൂമിപൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ സംപ്രേഷണം ചെയ്യാന്‍ വാർത്താചാനലുകൾക്ക്‌ കർശന ഉപാധിവച്ച് യുപി സര്‍ക്കാര്‍. വിവാദചർച്ചകൾ സംഘടിപ്പിക്കരുത്‌. പരിപാടിയില്‍ ‘വിവാദ വ്യക്തികളെ’ പങ്കെടുപ്പിക്കരുത്‌, ക്രമസമാധാന പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്വം ചാനലുകൾക്കാണ് എന്നിങ്ങനെയുള്ള നിര്‍ദേശമാണ് ജില്ലാഅധികൃതർ നല്‍കിയത്. മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന ചാനലുകള്‍ക്ക് മാത്രമേ സംപ്രേഷണത്തിന്‌ അനുമതി നല്‍കുകയുള്ളുവെന്ന് ഇൻഫർമേഷൻ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ മുരളീധർസിങ്‌ പറഞ്ഞു. ആഗസ്‌ത്‌ അഞ്ചിന്‌ ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെയുള്ളവര്‍ പങ്കെടുക്കും. Read on deshabhimani.com

Related News