സോണിയ ഗാന്ധിയുടെ 
പേഴ്‌സണൽ സെക്രട്ടറിക്കെതിരെ പീഡനക്കേസ്‌



ന്യൂഡൽഹി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയും മലയാളിയുമായ പി പി മാധവനെതിരെ ലൈംഗിക പീഡനത്തിന്‌ കേസെടുത്തു. ഇരുപത്താറുകാരിയായ ദളിത്‌ യുവതിയുടെ പരാതിയിലാണ് എഴുപത്തൊന്നുകാരനായ മാധവനെതിരെ ഡൽഹി ഉത്തംനഗർ പൊലീസ് കേസെടുത്തത്‌. യുവതിയുടെ ഭർത്താവ്‌ 2020ൽ മരിക്കുന്നതുവരെ ഡൽഹി എഐസിസി ആസ്ഥാനത്ത്‌ ജോലിക്കാരനായിരുന്നു. ജൂൺ 25നാണ്‌ പരാതി ലഭിച്ചതെന്നും അന്വേഷണം നടത്തിവരികയാണെന്നും ദ്വാരക ഡിസിപി എം ഹർഷവർധൻ പറഞ്ഞു. പരാതി അടിസ്ഥാനരഹിതമാണെന്ന് മാധവന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രതികരിച്ചു. Read on deshabhimani.com

Related News