16 April Tuesday

സോണിയ ഗാന്ധിയുടെ 
പേഴ്‌സണൽ സെക്രട്ടറിക്കെതിരെ പീഡനക്കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


ന്യൂഡൽഹി
കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയും മലയാളിയുമായ പി പി മാധവനെതിരെ ലൈംഗിക പീഡനത്തിന്‌ കേസെടുത്തു. ഇരുപത്താറുകാരിയായ ദളിത്‌ യുവതിയുടെ പരാതിയിലാണ് എഴുപത്തൊന്നുകാരനായ മാധവനെതിരെ ഡൽഹി ഉത്തംനഗർ പൊലീസ് കേസെടുത്തത്‌. യുവതിയുടെ ഭർത്താവ്‌ 2020ൽ മരിക്കുന്നതുവരെ ഡൽഹി എഐസിസി ആസ്ഥാനത്ത്‌ ജോലിക്കാരനായിരുന്നു.

ജൂൺ 25നാണ്‌ പരാതി ലഭിച്ചതെന്നും അന്വേഷണം നടത്തിവരികയാണെന്നും ദ്വാരക ഡിസിപി എം ഹർഷവർധൻ പറഞ്ഞു.
പരാതി അടിസ്ഥാനരഹിതമാണെന്ന് മാധവന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top