വിലക്കയറ്റം: ഡൽഹിയിൽ
സിപിഐ എം പ്രതിഷേധം

സിപിഐ എം ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൽ പൊളിറ്റ‍് ബ്യൂറോ അംഗങ്ങൾ ബൃന്ദ കാരാട്ട് ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലും പെരുകുന്ന തൊഴിലില്ലായ്‌മയിലും തൊഴിൽ കോഡുകളിലും പ്രതിഷേധിച്ച്‌ സിപിഐ എം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ പ്രകടനവും ധർണയും നടത്തി. സ്‌ത്രീകൾ അടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്‌, ഹനൻ മൊള്ള, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ അശോക്‌ ധാവ്‌ളെ, മറിയം ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി കെ എം തിവാരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News