ഗുജറാത്ത്‌ വംശഹത്യ : സാക്കിയ ജാഫ്രിയുടെ വാദം പൂർത്തിയായി

സാകിയ ജഫ്രി


ന്യൂഡൽഹി ഗുജറാത്ത്‌ വംശഹത്യാ ഗൂഢാലോചനക്കേസിൽ മുഖ്യഹർജിക്കാരി സാക്കിയ ജാഫ്രിയുടെ വാദം പൂർത്തിയായി. നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്‌ഐടി റിപ്പോർട്ടിനെതിരായ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്‌.  ഗൂഢാലോചന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്താതെ ഉന്നത വ്യക്തികൾക്ക്‌ ക്ലീൻചിറ്റ്‌ നൽകിയത്‌ പുനഃപരിശോധിക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആവശ്യപ്പെട്ടു. കപിൽ സിബൽ വാദം പൂർത്തിയാക്കിയതിനെത്തുടർന്ന്‌ എസ്‌ഐടിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദം തുടങ്ങി. Read on deshabhimani.com

Related News