റാലിക്ക്‌ വിലക്ക്‌ 31 വരെ നീട്ടി



ന്യൂഡൽഹി തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ്‌ സാഹചര്യത്തിൽ റാലി, റോഡ്‌ ഷോ എന്നിവയ്‌ക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ 31 വരെ നീട്ടി. സംസ്ഥാന ചീഫ്‌ ഇലക്‌ട്രൽ ഓഫീസർമാർ, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ശനിയാഴ്‌ച നടത്തിയ വീഡിയോ കോൺഫറൻസിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനം. കോവിഡ്‌ കൂടുതലാണെന്ന്‌ ഉദ്യോഗസ്ഥർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്‌. തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ ചില ഇളവ്‌ അനുവദിച്ചു. ആദ്യഘട്ടത്തിൽ മത്സരിക്കുന്നവർക്കായി 28 മുതൽ തെരഞ്ഞെടുത്ത വേദികളിൽ പൊതുയോഗം നടത്താം. ആകെ ഉൾക്കൊള്ളാവുന്നതിൽ പകുതിയോ പരമാവധി 500 പേരെയോ പങ്കെടുപ്പിക്കാം. രണ്ടാംഘട്ട സ്ഥാനാർഥികൾക്കായുള്ള പൊതുപ്രചാരണം ഫെബ്രുവരി ഒന്ന്‌ മുതൽ തുടങ്ങാം. Read on deshabhimani.com

Related News