27 April Saturday

റാലിക്ക്‌ വിലക്ക്‌ 31 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ്‌ സാഹചര്യത്തിൽ റാലി, റോഡ്‌ ഷോ എന്നിവയ്‌ക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ 31 വരെ നീട്ടി. സംസ്ഥാന ചീഫ്‌ ഇലക്‌ട്രൽ ഓഫീസർമാർ, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ശനിയാഴ്‌ച നടത്തിയ വീഡിയോ കോൺഫറൻസിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനം. കോവിഡ്‌ കൂടുതലാണെന്ന്‌ ഉദ്യോഗസ്ഥർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്‌. തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ ചില ഇളവ്‌ അനുവദിച്ചു. ആദ്യഘട്ടത്തിൽ മത്സരിക്കുന്നവർക്കായി 28 മുതൽ തെരഞ്ഞെടുത്ത വേദികളിൽ പൊതുയോഗം നടത്താം. ആകെ ഉൾക്കൊള്ളാവുന്നതിൽ പകുതിയോ പരമാവധി 500 പേരെയോ പങ്കെടുപ്പിക്കാം. രണ്ടാംഘട്ട സ്ഥാനാർഥികൾക്കായുള്ള പൊതുപ്രചാരണം ഫെബ്രുവരി ഒന്ന്‌ മുതൽ തുടങ്ങാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top