കോവിഡ് ബാധിതരുടെ വിവരം ചോര്‍ന്നു ; 20,000 പേരുടെ 
വിവരങ്ങള്‍ 
ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്ക്



ന്യൂഡൽഹി രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽനിന്ന് ഇരുപതിനായിരത്തോളം രോ​ഗബാധിതരുടെ വ്യക്തി​ഗത വിവരം ചോർന്നു. പേര്, മൊബൈൽ നമ്പർ, വിലാസം, കോവിഡ് പരിശോധനാ ഫലം എന്നിവയുൾപ്പെടെയുള്ള വിവരം ഹാക്കർമാർ ഡാര്‍ക്ക് നെറ്റില്‍ വിൽപ്പനയ്ക്ക് വച്ചു. ഈ വിവരങ്ങൾ പണം നൽകി ആർക്കും വാങ്ങാനാകുമെന്ന് സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹരിയ മുന്നറിയിപ്പ് നല്‍കി. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാക്സിൻയജ്ഞം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് പേർ ആശ്രയിക്കുന്നതാണ് കോവിൻ പോർട്ടൽ. ഇതിലെ വിവരങ്ങൾ ചോരുന്നത് ​ഗുരുതരമാണെന്ന് സൈബർ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News