കോൺഗ്രസ്‌ കോമയിലെന്ന്‌ മോഡി



ന്യൂഡൽഹി പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാക്‌സിൻ ക്ഷാമമുണ്ടെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില പാർടികൾ ബോധപൂർവമായി ശ്രമിക്കുകയാണ്‌. കോൺഗ്രസ്‌ കോമയിലാണ്‌. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽമാത്രം ഭരണമുള്ള ആ പാർടിക്ക്‌ ബിജെപി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്‌ ദഹിച്ചിട്ടില്ലെന്നും പാർലമെന്ററി പാർടി യോഗത്തിൽ മോഡി പറഞ്ഞു. വാക്‌സിൻ ലഭ്യത ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആക്രമണങ്ങളെ നേരിടണം. ബിജെപി എംപിമാർ സഭയിൽ സാന്നിധ്യം ഉറപ്പാക്കുകയും സജീവമാകുകയും വേണ-  മെന്നും മോഡി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News