20 April Saturday

കോൺഗ്രസ്‌ കോമയിലെന്ന്‌ മോഡി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021


ന്യൂഡൽഹി
പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാക്‌സിൻ ക്ഷാമമുണ്ടെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില പാർടികൾ ബോധപൂർവമായി ശ്രമിക്കുകയാണ്‌. കോൺഗ്രസ്‌ കോമയിലാണ്‌.

രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽമാത്രം ഭരണമുള്ള ആ പാർടിക്ക്‌ ബിജെപി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്‌ ദഹിച്ചിട്ടില്ലെന്നും പാർലമെന്ററി പാർടി യോഗത്തിൽ മോഡി പറഞ്ഞു. വാക്‌സിൻ ലഭ്യത ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആക്രമണങ്ങളെ നേരിടണം. ബിജെപി എംപിമാർ സഭയിൽ സാന്നിധ്യം ഉറപ്പാക്കുകയും സജീവമാകുകയും വേണ-  മെന്നും മോഡി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top