പരിസ്ഥിതി പ്രവർത്തകൻ സമീർ ആചാര്യ അന്തരിച്ചു



പോർട്ട്‌ ബ്ലയർ ആൻഡമാൻ നിക്കോബാറിലെ പ്രമുഖ പരിസ്ഥിതി, സാമൂഹ്യ  പ്രവർത്തകൻ സമീർ ആചാര്യ അന്തരിച്ചു. 76 വയസ്സായിരുന്നു. ആൻഡമാനിലെ പരമ്പരാഗത ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി നിരന്തരം പോരാട്ടം നയിച്ച ആളായിരുന്നു. പദ്വീപിലെ പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം ഇടപ്പെടൽ നടത്തിയ വ്യക്തിയാണ്‌. ആചാര്യയുടെ മരണം ദ്വീപിന് ഒരിക്കലും നികത്താൻ കഴിയാത്തതാണെന്ന് ആൻഡമാനിൽ ഗവേഷണം നടത്തുന്ന പരിസ്ഥിതി സംഘാംഗം ജോ. മനീഷ്‌ ചന്ദി പറഞ്ഞു.ആൻഡമാനിൽനിന്ന്‌ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ പ്രവർത്തകരിൽ ഒരാളായിരുന്നു സമീർ ആചാര്യയെന്ന്‌ ദക്ഷിൻ ഫൗണ്ടേഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ദ്വീപുകളിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതിനും ആൻഡമാൻ ട്രങ്ക് റോഡ് അടയ്ക്കുന്നതിനുമായി സുപ്രീംകോടതി വിധി നേടുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.ഭാര്യ: ഗീതാഞ്ജലി. മകൾ: സംഹിത ആചാര്യ. Read on deshabhimani.com

Related News