25 April Thursday

പരിസ്ഥിതി പ്രവർത്തകൻ സമീർ ആചാര്യ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


പോർട്ട്‌ ബ്ലയർ
ആൻഡമാൻ നിക്കോബാറിലെ പ്രമുഖ പരിസ്ഥിതി, സാമൂഹ്യ  പ്രവർത്തകൻ സമീർ ആചാര്യ അന്തരിച്ചു. 76 വയസ്സായിരുന്നു. ആൻഡമാനിലെ പരമ്പരാഗത ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി നിരന്തരം പോരാട്ടം നയിച്ച ആളായിരുന്നു. പദ്വീപിലെ പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം ഇടപ്പെടൽ നടത്തിയ വ്യക്തിയാണ്‌.

ആചാര്യയുടെ മരണം ദ്വീപിന് ഒരിക്കലും നികത്താൻ കഴിയാത്തതാണെന്ന് ആൻഡമാനിൽ ഗവേഷണം നടത്തുന്ന പരിസ്ഥിതി സംഘാംഗം ജോ. മനീഷ്‌ ചന്ദി പറഞ്ഞു.ആൻഡമാനിൽനിന്ന്‌ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ പ്രവർത്തകരിൽ ഒരാളായിരുന്നു സമീർ ആചാര്യയെന്ന്‌ ദക്ഷിൻ ഫൗണ്ടേഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ദ്വീപുകളിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതിനും ആൻഡമാൻ ട്രങ്ക് റോഡ് അടയ്ക്കുന്നതിനുമായി സുപ്രീംകോടതി വിധി നേടുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.ഭാര്യ: ഗീതാഞ്ജലി. മകൾ: സംഹിത ആചാര്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top