രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ആഗസ്‌തിൽ തുറക്കും



ന്യൂഡൽഹി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഹരിയാനയിലെ ഫരീദാബാദിൽ തുറക്കാനൊരുങ്ങി അമൃതാനന്ദമയി മഠം. സെക്‌ടർ 88ലെ 133 ഏക്കറിൽ പതിനാല്‌ നിലയുള്ള ആശുപത്രിയാണ്‌  ഒരുങ്ങുന്നത്‌. ഒരുകോടി ചതുരശ്ര അടി വിസ്‌തീർണത്തിൽ 81 സ്പെഷ്യാലിറ്റി വിഭാഗവും 2400 കിടക്കയും ഉണ്ടാകും. എണ്ണൂറിലധികം ഡോക്ടർമാരും 10,000ത്തിലധികം ജീവനക്കാരുമുണ്ടാകും. ആദ്യഘട്ടം 500 കിടക്കയുമായി ആഗസ്‌തിൽ  പ്രവർത്തനം തുടങ്ങും. കൊച്ചി അമൃത ആശുപത്രിയുടെ രജതജൂബിലി വർഷത്തിലാണ്‌ ഫരീദാബാദിൽ ആശുപത്രി തുറക്കുന്നതെന്ന്‌ ഡൽഹി അമൃതാനന്ദമയി മഠാധിപതി സ്വാമി നിജാമൃതാനന്ദപുരി, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർമാരായ ഡോ. പ്രേം നായർ, ഡോ. സഞ്ജീവ് കെ സിങ് എന്നിവർ പറഞ്ഞു.   Read on deshabhimani.com

Related News