വികാസ്‌ദുബെ വധം : അന്വേഷിക്കാന്‍ ഉത്തരവിട്ടേക്കുമെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി കൊടുംകുറ്റവാളി വികാസ്‌ ദുബെയെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍  വിരമിച്ച ജഡ്‌ജി അധ്യക്ഷനായ സമിതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന്‌ ഉത്തരവിട്ടേക്കുമെന്ന്‌ സുപ്രീംകോടതി.  പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയില്‍ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് യുപി സർക്കാരിനോട്‌ വിശദീകരണം തേടി. രണ്ടുദിവസത്തിനകം മറുപടി ഫയൽ ചെയ്യാമെന്ന്‌ യുപി‌ സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത അറിയിച്ചു. കേസ്‌ 20ന്‌ വീണ്ടും പരിഗണിക്കും. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും (പിയുസില്‍) മുംബൈ സ്വദേശിയായ അഭിഭാഷകനുമാണ്‌ ഹര്‍ജി നല്‍കിയത്. Read on deshabhimani.com

Related News