20 April Saturday

വികാസ്‌ദുബെ വധം : അന്വേഷിക്കാന്‍ ഉത്തരവിട്ടേക്കുമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ന്യൂഡൽഹി
കൊടുംകുറ്റവാളി വികാസ്‌ ദുബെയെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍  വിരമിച്ച ജഡ്‌ജി അധ്യക്ഷനായ സമിതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന്‌ ഉത്തരവിട്ടേക്കുമെന്ന്‌ സുപ്രീംകോടതി.  പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയില്‍ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് യുപി സർക്കാരിനോട്‌ വിശദീകരണം തേടി. രണ്ടുദിവസത്തിനകം മറുപടി ഫയൽ ചെയ്യാമെന്ന്‌ യുപി‌ സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത അറിയിച്ചു. കേസ്‌ 20ന്‌ വീണ്ടും പരിഗണിക്കും. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും (പിയുസില്‍) മുംബൈ സ്വദേശിയായ അഭിഭാഷകനുമാണ്‌ ഹര്‍ജി നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top