ബംഗളൂരു മെട്രോയിൽ 80 തൊഴിലാളികൾക്ക്‌ കോവിഡ്‌



ബംഗളൂരു ബംഗളൂരു മെട്രോ സ്‌റ്റേഷനിലെ 80 തൊഴിലാളികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  നഗരത്തിൽ ചൊവ്വാഴ്ച രാത്രി എട്ടുമുതൽ ഒരാഴ്ച ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കർണാടകത്തിൽ നിയന്ത്രണങ്ങൾ കടുത്തു. പുലർച്ചെ അഞ്ചുമുതൽ ഉച്ചവരെയാണ്‌ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദം.ദക്ഷിണ കന്നട മേഖലയിലും ധാർവാഡിലും ഒരാഴ്‌ചത്തെ ലോക്‌‌ഡൗൺ.ലോക്‌‌ഡൗൺ പ്രഖ്യാപിക്കാനുള്ള വിവേചന അധികാരം ജില്ലാ ഭരണസംവിധാനത്തിന്‌ കൈമാറി Read on deshabhimani.com

Related News