ചില്ലറമേഖലയില്‍ വിലക്കയറ്റം 5.59 ശതമാനം



ന്യൂഡല്‍ഹി ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഡിസംബറിൽ ചില്ലറവ്യാപരമേഖലയിലെ വിലക്കയറ്റം ആറു മാസത്തെ ഉയർന്ന നിരക്കായ 5.59 ശതമാനത്തിലേക്ക് ഉയർന്നു. 2021 നവംബറിലെ 4.91 ശതമാനത്തിൽനിന്നാണ് ഈ കുതിപ്പ്. ഭക്ഷ്യ വിലക്കയറ്റം 1.87 ശതമാനത്തിൽനിന്ന് 4.05 ശതമാനമായി കുത്തനെ ഉയർന്നിട്ടുണ്ട്. 2020 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തനെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്.  കഴിഞ്ഞ വർഷം ചില്ലറമേഖലയില്‍  പണപ്പെരുപ്പം 4.59 ശതമാനമായിരുന്നു. Read on deshabhimani.com

Related News