26 April Friday

ചില്ലറമേഖലയില്‍ വിലക്കയറ്റം 5.59 ശതമാനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


ന്യൂഡല്‍ഹി
ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഡിസംബറിൽ ചില്ലറവ്യാപരമേഖലയിലെ വിലക്കയറ്റം ആറു മാസത്തെ ഉയർന്ന നിരക്കായ 5.59 ശതമാനത്തിലേക്ക് ഉയർന്നു. 2021 നവംബറിലെ 4.91 ശതമാനത്തിൽനിന്നാണ് ഈ കുതിപ്പ്. ഭക്ഷ്യ വിലക്കയറ്റം 1.87 ശതമാനത്തിൽനിന്ന് 4.05 ശതമാനമായി കുത്തനെ ഉയർന്നിട്ടുണ്ട്. 2020 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തനെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്.  കഴിഞ്ഞ വർഷം ചില്ലറമേഖലയില്‍  പണപ്പെരുപ്പം 4.59 ശതമാനമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top