ഒറ്റദിനം 27000 കടന്ന് രോ​ഗികള്‍ ; രോഗമുക്തി നിരക്ക്‌ 62.78 ശതമാനം



ന്യൂഡൽഹി രാജ്യത്ത്‌ ദിവസേനയുള്ള രോ​ഗികളുടെ എണ്ണം 27000 കടന്നതോടെ ഈയാഴ്‌ച ആകെ രോ​ഗികള്‍ പത്തുലക്ഷമാകാന്‍ സാധ്യത. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 24 മണിക്കൂറില്‍ 27114 രോ​ഗികള്‍, 519 മരണം. തുടർച്ചയായി മൂന്നാം ദിവസവും കാല്‍ലക്ഷത്തിലേറെ രോ​ഗികള്‍. 24 മണിക്കൂറില്‍ 19870‌ രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 5.15 ലക്ഷം. ചികിത്സയില്‍ 2.83 ലക്ഷം പേർ. രോഗമുക്തി നിരക്ക്‌ 62.78 ശതമാനം. വെള്ളിയാഴ്‌ച 2.83 ലക്ഷം സാമ്പിൾ പരിശോധിച്ചു. ജൂലൈയിലെ ആദ്യ 10 ദിവസത്തില്‍ രാജ്യത്ത് 2.37 ലക്ഷം രോ​ഗികള്‍. 29 ശതമാനമാണ്‌ വർധന‌. മഹാരാഷ്ട്രയിൽ ഈ പത്ത് ദിവസം 63700 രോ​ഗികള്‍. വര്‍ധന 27 ശതമാനം‌. തമിഴ്‌നാട്ടിൽ 40094 രോ​ഗികള്‍. വര്‍ധന 31 ശതമാനം. ഡൽഹിയിൽ 21780 രോ​ഗികള്‍. 20 ശതമാനം വർധന‌. ഗുജറാത്തിൽ 8132. വര്‍ധന 20.25 ശതമാനം‌. കർണാടകയിൽ 54 ശതമാനമാണ്‌ പത്തുദിവസത്തെ വര്‍ധന. തെലങ്കാനയിൽ 49.29 ശതമാനം കേസുകൾ കൂടി. ആന്ധ്രയിൽ 43 ശതമാനവും ബംഗാളിൽ 31.53 ശതമാനവും വർധിച്ചു. Read on deshabhimani.com

Related News