20 April Saturday

ഒറ്റദിനം 27000 കടന്ന് രോ​ഗികള്‍ ; രോഗമുക്തി നിരക്ക്‌ 62.78 ശതമാനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


ന്യൂഡൽഹി
രാജ്യത്ത്‌ ദിവസേനയുള്ള രോ​ഗികളുടെ എണ്ണം 27000 കടന്നതോടെ ഈയാഴ്‌ച ആകെ രോ​ഗികള്‍ പത്തുലക്ഷമാകാന്‍ സാധ്യത. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 24 മണിക്കൂറില്‍ 27114 രോ​ഗികള്‍, 519 മരണം. തുടർച്ചയായി മൂന്നാം ദിവസവും കാല്‍ലക്ഷത്തിലേറെ രോ​ഗികള്‍. 24 മണിക്കൂറില്‍ 19870‌ രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 5.15 ലക്ഷം. ചികിത്സയില്‍ 2.83 ലക്ഷം പേർ. രോഗമുക്തി നിരക്ക്‌ 62.78 ശതമാനം. വെള്ളിയാഴ്‌ച 2.83 ലക്ഷം സാമ്പിൾ പരിശോധിച്ചു.

ജൂലൈയിലെ ആദ്യ 10 ദിവസത്തില്‍ രാജ്യത്ത് 2.37 ലക്ഷം രോ​ഗികള്‍. 29 ശതമാനമാണ്‌ വർധന‌. മഹാരാഷ്ട്രയിൽ ഈ പത്ത് ദിവസം 63700 രോ​ഗികള്‍. വര്‍ധന 27 ശതമാനം‌. തമിഴ്‌നാട്ടിൽ 40094 രോ​ഗികള്‍. വര്‍ധന 31 ശതമാനം. ഡൽഹിയിൽ 21780 രോ​ഗികള്‍. 20 ശതമാനം വർധന‌. ഗുജറാത്തിൽ 8132. വര്‍ധന 20.25 ശതമാനം‌. കർണാടകയിൽ 54 ശതമാനമാണ്‌ പത്തുദിവസത്തെ വര്‍ധന. തെലങ്കാനയിൽ 49.29 ശതമാനം കേസുകൾ കൂടി. ആന്ധ്രയിൽ 43 ശതമാനവും ബംഗാളിൽ 31.53 ശതമാനവും വർധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top