70 ലക്ഷം കടന്ന് രോ​ഗികള്‍; മരണം 1.08 ലക്ഷത്തിലേറെ



ന്യൂഡൽഹി > രാജ്യത്തെ കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു, മരണം 1.08 ലക്ഷത്തിലേറെ. 24 മണിക്കൂറില്‍ 73,272 രോ​ഗികള്‍,  926 മരണം. മഹാരാഷ്ട്ര‌– 302, കർണാടകം–- 114, തമിഴ്‌നാട്‌–- 68, ബംഗാൾ–62, യുപി–- 48, ഡൽഹി–- 39, ഛത്തീസ്‌ഗഢ്‌–- 38, പഞ്ചാബ്‌–- 32, ആന്ധ്ര–- 31, മധ്യപ്രദേശ്‌–- 27 മരണംവീതം. രണ്ടാഴ്‌ചയ്ക്കിടെ രോ​ഗികള്‍ 60 ലക്ഷത്തിൽനിന്ന്‌ 70 ലക്ഷത്തിലെത്തി‌. ഇന്ത്യക്കു മുന്നിൽ  80 ലക്ഷത്തോളം രോ​ഗികളുള്ള അമേരിക്കമാത്രം. ദിവസേനയുള്ള രോ​ഗികളും മരണവും കൂടുതല്‍ ഇന്ത്യയില്‍. വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 79 ശതമാനവും 10 സംസ്ഥാനത്ത്‌. മഹാരാഷ്ട്രയിൽ പന്ത്രണ്ടായിരത്തിലേറെയും കർണാടകത്തിൽ പതിനൊന്നായിരത്തിലേറെയും പുതിയ രോ​ഗികള്‍. 24 മണിക്കൂറില്‍  82,753 പേർ രോഗമുക്തര്‍. ചികിത്സയില്‍ 8.83 ലക്ഷത്തിലേറെ പേര്‍. ആകെ രോഗബാധിതരുടെ 12.65 ശതമാനംമാത്രമാണ് ചികിത്സയിൽ. Read on deshabhimani.com

Related News