രാജ്യത്ത്‌ കോവിഡ്‌ മരണം 1.06 ലക്ഷം; തമിഴ്നാട്ടില്‍ 10,000 കടന്ന് മരണം



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ മരണം 1.06 ലക്ഷം, രോ​ഗികള്‍ 69 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 78,524 രോ​ഗികള്‍, 971 മരണം. മഹാരാഷ്ട്ര കഴിഞ്ഞാൽ മരണം പതിനായിരം കടക്കുന്ന സംസ്ഥാനമായി തമിഴ്‌നാട്‌ മാറി. ബുധനാഴ്‌ച കോവിഡ്‌ മരണങ്ങളിൽ 36 ശതമാനം മഹാരാഷ്ട്രല്‍ (355). കർണാടകം–- 113, തമിഴ്‌നാട്‌–- 67, ബംഗാൾ–- 58, യുപി–- 47, ഡൽഹി–- 35, ആന്ധ്ര–- 34, പഞ്ചാബ്‌–- 33, ഛത്തീസ്‌ഗഢ്‌–- 30, മധ്യപ്രദേശ്‌–- 30 മരണം. 24 മണിക്കൂറിൽ രോ​ഗമുക്തര്‍ 83,011 .ചികിത്സയിലുള്ളത് 9.02 ലക്ഷം പേര്‍. പരിശോധന 8.34 കോടി. നിലവിലെ രോഗസ്ഥിരീകരണ നിരക്ക്‌ 8.19 ശതമാനം‌. ● നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ബിഹാറിലും ഉപതെരഞ്ഞെടുപ്പുള്ള സ്ഥലങ്ങളിലും നൂറിൽ കൂടുതൽ പേർക്ക്‌ ഒത്തുകൂടാൻ കേന്ദ്രാനുമതി. അടഞ്ഞ സ്ഥലങ്ങളിൽ പരമാവധി 200 പേർക്ക്‌ യോഗം ചേരാം. തുറസ്സായ സ്ഥലങ്ങളിൽ മൈതാനങ്ങളുടെ വിസ്‌തൃതി കണക്കിലെടുത്ത്‌ ഒത്തുചേരാവുന്ന ആളുകളുടെ എണ്ണം സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം. ● റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്‌ വാക്‌സിൻ രാജ്യത്ത്‌ വിപുലമായി പരീക്ഷിക്കുന്നതിന്‌ ഇന്ത്യ അനുമതി നിഷേധിച്ചു. ചെറിയതോതിൽ പരീക്ഷണമാകാം. Read on deshabhimani.com

Related News