24 April Wednesday

രാജ്യത്ത്‌ കോവിഡ്‌ മരണം 1.06 ലക്ഷം; തമിഴ്നാട്ടില്‍ 10,000 കടന്ന് മരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ മരണം 1.06 ലക്ഷം, രോ​ഗികള്‍ 69 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 78,524 രോ​ഗികള്‍, 971 മരണം. മഹാരാഷ്ട്ര കഴിഞ്ഞാൽ മരണം പതിനായിരം കടക്കുന്ന സംസ്ഥാനമായി തമിഴ്‌നാട്‌ മാറി. ബുധനാഴ്‌ച കോവിഡ്‌ മരണങ്ങളിൽ 36 ശതമാനം മഹാരാഷ്ട്രല്‍ (355). കർണാടകം–- 113, തമിഴ്‌നാട്‌–- 67, ബംഗാൾ–- 58, യുപി–- 47, ഡൽഹി–- 35, ആന്ധ്ര–- 34, പഞ്ചാബ്‌–- 33, ഛത്തീസ്‌ഗഢ്‌–- 30, മധ്യപ്രദേശ്‌–- 30 മരണം. 24 മണിക്കൂറിൽ രോ​ഗമുക്തര്‍ 83,011 .ചികിത്സയിലുള്ളത് 9.02 ലക്ഷം പേര്‍. പരിശോധന 8.34 കോടി. നിലവിലെ രോഗസ്ഥിരീകരണ നിരക്ക്‌ 8.19 ശതമാനം‌.

● നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ബിഹാറിലും ഉപതെരഞ്ഞെടുപ്പുള്ള സ്ഥലങ്ങളിലും നൂറിൽ കൂടുതൽ പേർക്ക്‌ ഒത്തുകൂടാൻ കേന്ദ്രാനുമതി. അടഞ്ഞ സ്ഥലങ്ങളിൽ പരമാവധി 200 പേർക്ക്‌ യോഗം ചേരാം. തുറസ്സായ സ്ഥലങ്ങളിൽ മൈതാനങ്ങളുടെ വിസ്‌തൃതി കണക്കിലെടുത്ത്‌ ഒത്തുചേരാവുന്ന ആളുകളുടെ എണ്ണം സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം.

● റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്‌ വാക്‌സിൻ രാജ്യത്ത്‌ വിപുലമായി പരീക്ഷിക്കുന്നതിന്‌ ഇന്ത്യ അനുമതി നിഷേധിച്ചു. ചെറിയതോതിൽ പരീക്ഷണമാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top