കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ തുടങ്ങി



ഹൈദരാബാദ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന്‌ ഹൈദരാബാദിലെ പി സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിൽ തുടക്കമായി. മൂന്നു ദിവസമായി ചേരുന്ന യോഗം 23–-ാം പാർടി കോൺഗ്രസിലേക്കുള്ള കരട്‌ രാഷ്‌ട്രീയപ്രമേയത്തിന്‌ രൂപം നൽകും. പൊളിറ്റ്‌ ബ്യൂറോ അംഗീകരിച്ച കരട്‌ രാഷ്‌ട്രീയ പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ അവതരിപ്പിച്ചു.   മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ യോഗം. Read on deshabhimani.com

Related News