24 April Wednesday

കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022


ഹൈദരാബാദ്‌
സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന്‌ ഹൈദരാബാദിലെ പി സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിൽ തുടക്കമായി. മൂന്നു ദിവസമായി ചേരുന്ന യോഗം 23–-ാം പാർടി കോൺഗ്രസിലേക്കുള്ള കരട്‌ രാഷ്‌ട്രീയപ്രമേയത്തിന്‌ രൂപം നൽകും. പൊളിറ്റ്‌ ബ്യൂറോ അംഗീകരിച്ച കരട്‌ രാഷ്‌ട്രീയ പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ അവതരിപ്പിച്ചു.


 

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ യോഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top