4 ഭീകരരെ പിടികൂടി, ഒരാളെ വധിച്ചു



ശ്രീനഗർ ജമ്മു കശ്മീരിലെ കുൽഗാമിലും പൂഞ്ചിൽനിന്നുമായി നാല്‌ ലഷ്‌കർ ഭീകരരെ സൈന്യം വെള്ളിയാഴ്ച പിടികൂടി. ഷോപ്പിയാനിൽ ഒരാളെ വധിച്ചു. പുൽവാമ സ്വദേശികളായ  ആബിദ് മുഷ്താഖ്, ആദിൽ ജമാൽ ഭട്ട്, ഡാനിഷ് റസൂൽ ഭട്ട് എന്നിവരെയാണ് വാഹനപരിശോധനയ്ക്കിടെ കുൽ​ഗാമിൽനിന്ന് പിടികൂടിയത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറുന്നതിനിടെ പാക് അധീന കശ്മീരിൽനിന്നുള്ള ഭീകരനെയാണ് പിടികൂടിയത്. Read on deshabhimani.com

Related News