20 April Saturday

4 ഭീകരരെ പിടികൂടി, ഒരാളെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021


ശ്രീനഗർ
ജമ്മു കശ്മീരിലെ കുൽഗാമിലും പൂഞ്ചിൽനിന്നുമായി നാല്‌ ലഷ്‌കർ ഭീകരരെ സൈന്യം വെള്ളിയാഴ്ച പിടികൂടി. ഷോപ്പിയാനിൽ ഒരാളെ വധിച്ചു. പുൽവാമ സ്വദേശികളായ  ആബിദ് മുഷ്താഖ്, ആദിൽ ജമാൽ ഭട്ട്, ഡാനിഷ് റസൂൽ ഭട്ട് എന്നിവരെയാണ് വാഹനപരിശോധനയ്ക്കിടെ കുൽ​ഗാമിൽനിന്ന് പിടികൂടിയത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറുന്നതിനിടെ പാക് അധീന കശ്മീരിൽനിന്നുള്ള ഭീകരനെയാണ് പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top