തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്നതിനെതിരെ
എംപിമാരുടെ ധർണ



ന്യൂഡൽഹി തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്രം തകർക്കുന്നതിനെതിരെ സിപിഐ എം, സിപിഐ, ഡിഎംകെ എംപിമാർ പാർലമെന്റ്‌ വളപ്പിൽ ധർണ നടത്തി. ഗാന്ധിപ്രതിമയ്‌ക്ക്‌ മുന്നിലെ ധർണയിൽ എളമരം കരീം, പി ആർ നടരാജൻ,  വി ശിവദാസൻ, എ എ റഹിം, ജോൺ ബ്രിട്ടാസ്‌, എ എം ആരിഫ്‌(സിപിഐ എം), ബിനോയ്‌ വിശ്വം, പി സന്തോഷ്‌കുമാർ(സിപിഐ), മുഹമ്മദ്‌ അബ്ദുള്ള(ഡിഎംകെ) എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ്‌ പദ്ധതിവിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യസഭയിൽ വി ശിവദാസൻ നോട്ടീസ്‌ നൽകി.   Read on deshabhimani.com

Related News