24 April Wednesday

തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്നതിനെതിരെ
എംപിമാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


ന്യൂഡൽഹി
തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്രം തകർക്കുന്നതിനെതിരെ സിപിഐ എം, സിപിഐ, ഡിഎംകെ എംപിമാർ പാർലമെന്റ്‌ വളപ്പിൽ ധർണ നടത്തി. ഗാന്ധിപ്രതിമയ്‌ക്ക്‌ മുന്നിലെ ധർണയിൽ എളമരം കരീം, പി ആർ നടരാജൻ,  വി ശിവദാസൻ, എ എ റഹിം, ജോൺ ബ്രിട്ടാസ്‌, എ എം ആരിഫ്‌(സിപിഐ എം), ബിനോയ്‌ വിശ്വം, പി സന്തോഷ്‌കുമാർ(സിപിഐ), മുഹമ്മദ്‌ അബ്ദുള്ള(ഡിഎംകെ) എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ്‌ പദ്ധതിവിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യസഭയിൽ വി ശിവദാസൻ നോട്ടീസ്‌ നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top