‘മോദി'യെക്കുറിച്ചുള്ള ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വൈറല്‍



ന്യൂഡല്‍ഹി രാഹുല്‍ ​ഗാന്ധിയുടെ ലോക്‌‌സഭാ അം​ഗത്വം റദ്ദാക്കിയതിനു പിന്നാലെ ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ നരേന്ദ്ര മോദിയെ കളിയാക്കിയി‌ട്ട പഴയ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു. ‘മോദി എന്നതിന്റെ അര്‍ഥം അഴിമതിയെന്നാക്കുന്നതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി' എന്നായിരുന്നു ഖുശ്ബുവിന്റെ 2018ലെ ട്വീറ്റ്. അതേസമയം, കോണ്‍​​ഗ്രസിലായിരുന്നപ്പോള്‍ ചെയ്ത ട്വീറ്റിനെ സംബന്ധിച്ച് തനിക്ക് നിരാശയില്ലെന്ന് ഖുശ്ബു പ്രതികരിച്ചു. കോണ്‍​ഗ്രസിന്റെ നിലപാടാണ് താന്‍ അന്ന് പിന്തുടര്‍ന്നതെന്നും ഖുശ്ബു പറഞ്ഞു. ഡിഎംകെയില്‍ നിന്നും കോണ്‍​ഗ്രസില്‍ എത്തിയ ഖുശ്ബു 2020ലാണ് ബിജെപിയില്‍ ചേര്‍ന്നത്.   Read on deshabhimani.com

Related News