25 April Thursday

‘മോദി'യെക്കുറിച്ചുള്ള ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വൈറല്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ന്യൂഡല്‍ഹി
രാഹുല്‍ ​ഗാന്ധിയുടെ ലോക്‌‌സഭാ അം​ഗത്വം റദ്ദാക്കിയതിനു പിന്നാലെ ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ നരേന്ദ്ര മോദിയെ കളിയാക്കിയി‌ട്ട പഴയ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു. ‘മോദി എന്നതിന്റെ അര്‍ഥം അഴിമതിയെന്നാക്കുന്നതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി' എന്നായിരുന്നു ഖുശ്ബുവിന്റെ 2018ലെ ട്വീറ്റ്.

അതേസമയം, കോണ്‍​​ഗ്രസിലായിരുന്നപ്പോള്‍ ചെയ്ത ട്വീറ്റിനെ സംബന്ധിച്ച് തനിക്ക് നിരാശയില്ലെന്ന് ഖുശ്ബു പ്രതികരിച്ചു. കോണ്‍​ഗ്രസിന്റെ നിലപാടാണ് താന്‍ അന്ന് പിന്തുടര്‍ന്നതെന്നും ഖുശ്ബു പറഞ്ഞു. ഡിഎംകെയില്‍ നിന്നും കോണ്‍​ഗ്രസില്‍ എത്തിയ ഖുശ്ബു 2020ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top