സിഎസ്‌ഐആറിന്‌ ആദ്യ വനിതാ ഡയറക്‌ടർ ജനറൽ



ന്യൂഡൽഹി> കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ഡയറക്ടർ ജനറലായി നല്ലതമ്പി കലൈശെൽവിയെ നിയമിച്ചു. രാജ്യത്തെ ശാസ്ത്ര വ്യവസായ ഗവേഷണത്തിലെ  ഉന്നതാധികാര സമിതിയാണ് സിഎസ്‌ഐആര്‍. രാജ്യത്തുടനീളമുള്ള 38 ഗവേഷണ സ്ഥാപനത്തിന്റെ കൺസോർഷ്യമായ ഈ സ്ഥാപനത്തെ നയിക്കുന്ന ആദ്യ വനിതയാണ്‌ തമിഴ്‌നാട്ടിലെ തിരുനെൽവേലി സ്വദേശിയും ശാസ്‌ത്രജ്ഞയുമായ എൻ കലൈശെൽവി. രണ്ടുവർഷമാണ്‌ കാലാവധി. ഏപ്രിലിൽ വിരമിച്ച ശേഖർ മാണ്ഡെയുടെ പിൻഗാമിയായാണ്‌ കലൈശെൽവിയെ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നിയമിച്ചത്‌. Read on deshabhimani.com

Related News