പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി 
മൃതദേഹം 
ടാങ്കില്‍ ഒളിപ്പിച്ചു



പ്രയാ​ഗ്-രാജ്> ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്-രാജില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. പ്രതി അരവിന്ദിന്റെ മഹേവയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ ടാങ്കില്‍നിന്ന് വെള്ളിയാഴ്ചയാണ് രാജ് കേസറി (35)ന്റെ മൃതദേഹം കണ്ടെടുത്തത്. രണ്ടാഴ്ച മുമ്പാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മെയ് 30ന് രാജ് കേസറിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. Read on deshabhimani.com

Related News