തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ചു



ചെന്നൈ തമിഴ്‌നാട്ടിൽ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണും കാമറയും നിരോധിച്ച്‌ മദ്രാസ്‌ ഹൈക്കോടതി . ക്ഷേത്രങ്ങളുടെ ആരാധനാ മര്യാദയും പവിത്രതയും നിലനിർത്താനാണ്‌ നിരോധനമെന്ന്‌ ഉത്തരവിൽ പറഞ്ഞു. ദർശനത്തിൽനിന്ന് ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന സാഹചര്യമുണ്ടാകരുത്‌. ജനങ്ങളുടെ സൗകര്യത്തിന്  ഫോൺ ഡിപ്പോസിറ്റ് ലോക്കർ സജ്ജമാക്കാനും കോടതി നിർദേശിച്ചു. Read on deshabhimani.com

Related News