വയോധികയെക്കൊണ്ട് കാല്‍കഴുകിച്ച് 
ബിജെപി എംഎല്‍എ



അ​ഗര്‍ത്തല പ്രായമായ സ്ത്രീയെക്കൊണ്ട് കാല്‍കഴുകിച്ച് ത്രിപുരയിലെ ബിജെപി എംഎല്‍എ. പ്രളയബാധിത മേഖലയായ സൂര്യപുര സന്ദര്‍ശനത്തിനെത്തിയ ബദര്‍​ഘട്ട് എംഎല്‍എയായ മിമി മജുംദാറിന്റെ കാലാണ് പ്രദേശവാസിയായ സ്ത്രീ കഴുകിയത്. സിപിഐ എം ഔദ്യോ​ഗിക ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ട കാല്‍കഴുകല്‍ ദൃശ്യം സമൂ​ഹമാധ്യമത്തില്‍ വൈറലായതോടെ വിശദീകരണവുമായി എംഎല്‍എ രം​ഗത്തെത്തി. ചെയ്തുനല്‍കിയ നല്ലപ്രവൃത്തികളിലുള്ള ആദരവും സ്നേഹവുംകൊണ്ടാണ് കാല്‍കഴുകിയതെന്ന് എംഎല്‍എ അവകാശപ്പെട്ടു. ബദര്‍ഘട്ടിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ആയിരുന്ന മിമി 2019ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. Read on deshabhimani.com

Related News