കോണ്‍ഗ്രസ് ഛോഡോ, 
ബിജെപി ജോഡോ , (കോൺഗ്രസ് വിടൂ, ബിജെപിയിൽ ചേരൂ)

മൈക്കൽ ലോബോ


പനജി ‘കോൺഗ്രസ് ചോഡോ, ബിജെപി ജോഡോ' (കോൺഗ്രസ് വിടൂ, ബിജെപിയിൽ ചേരൂ) എന്നാണ് കോൺ​ഗ്രസ് വിട്ടശേഷം മൈക്കൽ ലോബോ പ്രതികരിച്ചത്. കോൺഗ്രസ് ഛോഡോ യാത്ര ​ഗോവയിൽ ആരംഭിച്ചെന്ന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരിഹസിച്ചു. നിയമസഭയിൽ ബിജെപിക്ക് ഇപ്പോൾ 28 അംഗങ്ങളായി. മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുടെ രണ്ടും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട്. ഇതടക്കം 33 പേരാണ് ഭരണപക്ഷത്തുള്ളത്. പ്രതി
പക്ഷത്തെ എംഎൽഎമാരുടെ എണ്ണം ഏഴായി ചുരുങ്ങി. (കോൺ​ഗ്രസ് 3, ഗോവ ഫോർവേഡ് പാർടി 1, ആംആദ്മി 2, റെവല്യൂഷണറി ഗോവൻസ് പാർടി 1). 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മൈക്കൽ ലോബോ ബിജെപിയിൽനിന്ന്‌ കോൺഗ്രസിലെത്തിയത്. 2019ലും പ്രതിപക്ഷ നേതാവടക്കം 15ൽ 10 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. Read on deshabhimani.com

Related News