23 April Tuesday

കോണ്‍ഗ്രസ് ഛോഡോ, 
ബിജെപി ജോഡോ , (കോൺഗ്രസ് വിടൂ, ബിജെപിയിൽ ചേരൂ)

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022

മൈക്കൽ ലോബോ


പനജി
‘കോൺഗ്രസ് ചോഡോ, ബിജെപി ജോഡോ' (കോൺഗ്രസ് വിടൂ, ബിജെപിയിൽ ചേരൂ) എന്നാണ് കോൺ​ഗ്രസ് വിട്ടശേഷം മൈക്കൽ ലോബോ പ്രതികരിച്ചത്. കോൺഗ്രസ് ഛോഡോ യാത്ര ​ഗോവയിൽ ആരംഭിച്ചെന്ന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരിഹസിച്ചു. നിയമസഭയിൽ ബിജെപിക്ക് ഇപ്പോൾ 28 അംഗങ്ങളായി. മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുടെ രണ്ടും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട്. ഇതടക്കം 33 പേരാണ് ഭരണപക്ഷത്തുള്ളത്. പ്രതി
പക്ഷത്തെ എംഎൽഎമാരുടെ എണ്ണം ഏഴായി ചുരുങ്ങി. (കോൺ​ഗ്രസ് 3, ഗോവ ഫോർവേഡ് പാർടി 1, ആംആദ്മി 2, റെവല്യൂഷണറി ഗോവൻസ് പാർടി 1).

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മൈക്കൽ ലോബോ ബിജെപിയിൽനിന്ന്‌ കോൺഗ്രസിലെത്തിയത്. 2019ലും പ്രതിപക്ഷ നേതാവടക്കം 15ൽ 10 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top