മണിപ്പുര്‍ 
മണ്ണിടിച്ചിലില്‍ 
മരണം 81



ഇംഫാൽ മണിപ്പുരിലെ നോനെ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചെന്ന്  മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്  പറഞ്ഞു. ഇതിൽ 43 പേർ ടെറിട്ടോറിയൽ ആർമിയിലെ  സൈനികരാണ്. 38 പേരെ  കണ്ടെത്താനുണ്ട്. 13 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ്‌ ഇതെന്നും  മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്താൻ മൂന്നു ദിവസമെടുക്കുമെന്നും ബിരേന്‍ സിങ്  ദേശീയ മാധ്യമത്തോടു പറഞ്ഞു.  ബുധനാഴ്ച അർധരാത്രിയാണ് തുപുൽ റെയിൽവേ യാർഡ്  നിർമാണ ക്യാമ്പിൽ മണ്ണിടിഞ്ഞത്. ഇതുവരെ 24 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. Read on deshabhimani.com

Related News