18 September Thursday

മണിപ്പുര്‍ 
മണ്ണിടിച്ചിലില്‍ 
മരണം 81

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ഇംഫാൽ
മണിപ്പുരിലെ നോനെ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചെന്ന്  മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്  പറഞ്ഞു. ഇതിൽ 43 പേർ ടെറിട്ടോറിയൽ ആർമിയിലെ  സൈനികരാണ്. 38 പേരെ  കണ്ടെത്താനുണ്ട്. 13 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ്‌ ഇതെന്നും  മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്താൻ മൂന്നു ദിവസമെടുക്കുമെന്നും ബിരേന്‍ സിങ്  ദേശീയ മാധ്യമത്തോടു പറഞ്ഞു. 

ബുധനാഴ്ച അർധരാത്രിയാണ് തുപുൽ റെയിൽവേ യാർഡ്  നിർമാണ ക്യാമ്പിൽ മണ്ണിടിഞ്ഞത്. ഇതുവരെ 24 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top