സൂറത്ത്കൽ ഫാസിൽ വധം; പ്രതികളായ സംഘ്പരിവാറുകാർ അറസ്റ്റിൽ



മംഗളൂരു > സൂറത്ത്കൽ ഫാസിൽ വധക്കേസിൽ പ്രതികളായ സംഘ്പരിവാറുകാർ അറസ്റ്റിൽ. ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി 11.30 ന് പൊലീസ് കമ്മീഷണർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്‌. സൂറത്ത്‌കൽ മംഗളപേട്ടെ സ്വദേശി ഫാസിൽ (23) ആണ്‌ വ്യാഴാഴ്‌ച രാത്രി വെട്ടേറ്റ്‌ മരിച്ചത്‌. സൂറത്ത്‌കല്ലിൽ കടയുടെ മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നംഗ സംഘം നിരവധി തവണ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരു എജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചു. | കൊലപാതകത്തിന്‌ പിന്നാലെ സംഘപരിവാറുകാർ സാമൂഹ മാധ്യമങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച്‌  വ്യാപകമായി പോസ്‌റ്റുകൾ ഇട്ടിരുന്നു.   Read on deshabhimani.com

Related News