സംസ്ഥാനങ്ങളുടെ അധികാരം 
ഉയർത്തിപ്പിടിക്കുന്ന വിധി : സ്റ്റാലിന്‍



ചെന്നൈ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയെന്ന്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു.  ജനാധിപത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘‘ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത സർക്കാരിന്റെ തീരുമാനം നാമനിർദേശം ചെയ്യപ്പെട്ട പദവിയിൽ ഇരിക്കുന്ന ഗവർണർ മാനിക്കണമെന്നത്‌ അടിവരയിടുന്നതാണ്‌ വിധി. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിൽ ‘അട ഇരിക്കുകയായിരുന്നു’ ഗവർണർ. പ്രതികളുടെ മോചനത്തിനായി ഞങ്ങൾ അദ്ദേഹത്തോട് നിരന്തരം അഭ്യർഥിച്ചു. അധികാരത്തിൽ വന്നയുടൻ നടത്തിയ ശക്തമായ നിയമപോരാട്ടങ്ങളുടെ വിജയമാണ്‌. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവരുടെയും വിജയമാണിത്–- സ്റ്റാലിൻ പറഞ്ഞു.  എം കരുണാനിധി നയിക്കുന്ന ഡിഎംകെ സർക്കാരിന്റെ കാലത്താണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്‌. Read on deshabhimani.com

Related News