28 March Thursday

സംസ്ഥാനങ്ങളുടെ അധികാരം 
ഉയർത്തിപ്പിടിക്കുന്ന വിധി : സ്റ്റാലിന്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022


ചെന്നൈ
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയെന്ന്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു.  ജനാധിപത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘‘ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത സർക്കാരിന്റെ തീരുമാനം നാമനിർദേശം ചെയ്യപ്പെട്ട പദവിയിൽ ഇരിക്കുന്ന ഗവർണർ മാനിക്കണമെന്നത്‌ അടിവരയിടുന്നതാണ്‌ വിധി. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിൽ ‘അട ഇരിക്കുകയായിരുന്നു’ ഗവർണർ. പ്രതികളുടെ മോചനത്തിനായി ഞങ്ങൾ അദ്ദേഹത്തോട് നിരന്തരം അഭ്യർഥിച്ചു. അധികാരത്തിൽ വന്നയുടൻ നടത്തിയ ശക്തമായ നിയമപോരാട്ടങ്ങളുടെ വിജയമാണ്‌. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവരുടെയും വിജയമാണിത്–- സ്റ്റാലിൻ പറഞ്ഞു. 

എം കരുണാനിധി നയിക്കുന്ന ഡിഎംകെ സർക്കാരിന്റെ കാലത്താണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top