കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌‌കർ ഭീകരൻ പിടിയിൽ



ശ്രീനഗർ> ജമ്മു കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌കർ ഇ തൊയ്‌ബ ഭീകരൻ പിടിയിൽ. റിയാസി ജില്ലയിലെ താമസക്കാരനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. മുൻപ് സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്ന ഇയാൾ നിരവധി സ്‌ഫോടനങ്ങളിൽ പങ്കാളിയായാണെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു ജമ്മുവിലെ നർവാളിൽ ജനുവരി 21-നുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ആരിഫ് പിടിയിലായത്.   Read on deshabhimani.com

Related News