കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ്‌ 
ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഉത്തര കർണാടകത്തിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണപ്പോൾ


മംഗളൂരു കൊങ്കൺ പാതയിൽ ഭട്കലിനും മുരുഡേശ്വറിനുമിടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം നാലുമണിക്കൂറോളം തടസ്സപ്പെട്ടു. ചൊവ്വ രാവിലെ എട്ടോടെയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. തുടർന്ന്‌ വിവിധ ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ റദ്ദാക്കൽ ആയിരക്കണക്കിനു യാത്രക്കാർക്ക്‌ ദുരിതം സൃഷ്ടിച്ചു. ചൊവ്വ വൈകിട്ടോടെ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. കുടുംബത്തിലെ 
4 പേർ മരിച്ചു ഉത്തര കർണാടകത്തിൽ കനത്ത മഴയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ്‌ കുടുംബത്തിലെ നാലുപേർ മരിച്ചു. ഭട്‌കൽ മുത്തള്ളി സ്വദേശികളായ ലക്ഷ്‌മി നാരായണ നായിക്‌ (48), മകൾ ലക്ഷ്‌മി നായിക്‌ (33), മകൻ അനന്ത നാരായണ നായിക്‌ (32), ബന്ധുവായ പ്രവീണ ബാലകൃഷ്‌ണ നായിക്‌ (20) എന്നിവരാണ്‌ മരിച്ചത്‌. വീട്‌ പൂർണമായും തകർന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ്‌ മൃതദേഹങ്ങൾ പുറത്തെടുത്തത്‌. Read on deshabhimani.com

Related News