19 April Friday

കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ്‌ 
ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

ഉത്തര കർണാടകത്തിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണപ്പോൾ


മംഗളൂരു
കൊങ്കൺ പാതയിൽ ഭട്കലിനും മുരുഡേശ്വറിനുമിടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം നാലുമണിക്കൂറോളം തടസ്സപ്പെട്ടു. ചൊവ്വ രാവിലെ എട്ടോടെയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. തുടർന്ന്‌ വിവിധ ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ റദ്ദാക്കൽ ആയിരക്കണക്കിനു യാത്രക്കാർക്ക്‌ ദുരിതം സൃഷ്ടിച്ചു. ചൊവ്വ വൈകിട്ടോടെ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.

കുടുംബത്തിലെ 
4 പേർ മരിച്ചു
ഉത്തര കർണാടകത്തിൽ കനത്ത മഴയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ്‌ കുടുംബത്തിലെ നാലുപേർ മരിച്ചു. ഭട്‌കൽ മുത്തള്ളി സ്വദേശികളായ ലക്ഷ്‌മി നാരായണ നായിക്‌ (48), മകൾ ലക്ഷ്‌മി നായിക്‌ (33), മകൻ അനന്ത നാരായണ നായിക്‌ (32), ബന്ധുവായ പ്രവീണ ബാലകൃഷ്‌ണ നായിക്‌ (20) എന്നിവരാണ്‌ മരിച്ചത്‌. വീട്‌ പൂർണമായും തകർന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ്‌ മൃതദേഹങ്ങൾ പുറത്തെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top