കീരവാണിക്ക്‌ അഭിനന്ദനവുമായി 
റിച്ചാർഡ്‌ കാർപെന്റർ



ലൊസ്‌ ആഞ്ചലസ്‌ ഓസ്‌കർ പുരസ്‌കാരനേട്ടത്തിൽ സംഗീതസംവിധായകൻ എം എം കീരവാണിക്കും ഗാനരചയിതാവ്‌ ചന്ദ്രബോസിനും അഭിനന്ദനങ്ങളുമായി സാക്ഷാൽ റിച്ചാർഡ്‌ കാർപെന്റർ. കാർപെന്റേഴ്‌സിനെ കേട്ടുവളർന്ന ഓർമകൾ പങ്കുവച്ച്‌ ഓസ്കർ വേദിയിൽ കീരവാണി വിഖ്യാത ബാൻഡിന്റെ "ഓൺ ടോപ് ഓഫ്‌ ദ വേൾഡ്‌’ പാടിയിരുന്നു. ഇതേ വരികളിൽ ചെറിയ മാറ്റം വരുത്തിപ്പാടിയാണ്‌ റിച്ചാർഡ്‌ കാർപെന്റർ അഭിനന്ദനം അറിയിച്ചത്‌. ഇത്‌ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.  "ആർആർആറി'ലെ "നാട്ടു നാട്ടു' ഗാനമാണ്‌ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടിയത്‌. Read on deshabhimani.com

Related News